വോട്ട് ചോരി: ഒപ്പുശേഖരണവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി
1598693
Saturday, October 11, 2025 12:49 AM IST
പാലക്കാട്: കേന്ദ്രസർക്കാരിന്റെ വോട്ട് കൊള്ളയിൽ പ്രതിഷേധിച്ച് രാഹുൽഗാന്ധി നടത്തിവരുന്ന വോട്ട് ചോരി കാമ്പയിനു പിന്തുണയുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒപ്പുശേഖരണം നടത്തി.
ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി ഓഫീസിനു മുന്നിൽ ആദ്യഒപ്പിട്ട് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. ശെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ പി. പാഞ്ചാലി, ഗീത ശിവദാസ്, വി.കെ. റഹ്മത്ത്, യു. പ്രസന്ന, സാവിത്രി മാധവൻ നേതൃത്വം നൽകി.