കോയമ്പത്തൂരിൽനിന്ന് ശ്രീലങ്കയിലേക്ക് നേരിട്ട് വിമാനസർവീസ് ഉടൻ
1598696
Saturday, October 11, 2025 12:49 AM IST
കോയന്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിൽനിന്ന് ശ്രീലങ്കയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കോയമ്പത്തൂരിലെത്തിയ ശ്രീലങ്കൻ ടൂറിസം മന്ത്രിതലസംഘം അറിയിച്ചു.
അവിനാശി റോഡിലെ സ്വകാര്യ ഹോട്ടലിൽ ശ്രീലങ്കൻ ടൂറിസത്തെക്കുറിച്ചു നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ശ്രീലങ്കൻ ടൂറിസം ഉപമന്ത്രി റുവാൻ രണസിംഗെ ഇക്കാര്യം അറിയിച്ചത്. ഒന്പതു ഇന്ത്യൻ നഗരങ്ങളെ ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന 88 വിമാന സർവീസുകൾ ശ്രീലങ്കൻ എയർലൈൻസ് നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇന്ത്യ ശ്രീലങ്കയുടെ പ്രാഥമിക ടൂറിസം വിപണിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.