അവഗണന അവസാനിപ്പിക്കണം: പെൻഷനേഴ്സ് അസോസിയേഷൻ
1598973
Sunday, October 12, 2025 12:39 AM IST
വടക്കഞ്ചേരി: പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെഎസ്എസ്പിഎ വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി. സംസ്ഥാന സമിതി അംഗം എ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് വർക്കി അധ്യക്ഷത വഹിച്ചു.
ജില്ലാകമ്മിറ്റി അംഗം കെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാകമ്മിറ്റി അംഗം ഇഎസ്എം ഹനീഫ, നിയോജക മണ്ഡലം പ്രസിഡന്റ് പി. കേശവദാസ്, സെക്രട്ടറി എ.എസ്. സാബു, കെ. വേലുണ്ണി, നിയോജക മണ്ഡലം ചെയർമാൻ ആനിയമ്മ ജോസഫ്, ജെയ്സൺ എം. ജേക്കബ് പ്രസംഗിച്ചു. ഭാരവാഹികളായി എം.പി. ശശികല - പ്രസിഡന്റ്, കുമാരി ടീച്ചർ - വൈസ് പ്രസിഡന്റ്, ജെയ്സൺ എം. ജേക്കബ് - സെക്രട്ടറി, വാക്കുട്ടി - ജോയിന്റ് സെകട്ടറി, വി. രവീന്ദ്രൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.