പറമ്പിക്കുളത്ത് കണ്ടെയ്നർ ടോയ്ലറ്റ് പൈപ്പുപൊട്ടി മലിനജലം പുറത്തേക്ക്
1599225
Monday, October 13, 2025 1:18 AM IST
മുതലമട: വിനോദ സഞ്ചാരികളുടെ സൗകര്യം പരിഗണിച്ച് വനംവകുപ്പ് പറമ്പിക്കുളത്ത് നിർമിച്ച കണ്ടെയ്നർ ടോയ്ലറ്റിൽ മലിനജലം ചോർന്ന് അസഹനീയ ദുർഗന്ധം വമിക്കുന്നതു സന്ദർശകർക്കു ദുരിതമായി.
സന്ദർശകരുടെ സൗകര്യത്തിനായി പത്തുലക്ഷംരൂപ ചെലവഴിച്ച് വനംവകപ്പ് മാസങ്ങൾക്കുമുൻപാണ് ടോയ്ലറ്റ് പ്രവർത്തനക്ഷമമാക്കിയത്. രണ്ടുവശങ്ങളിലായി ടീഷോപ്പും വിശ്രമകേന്ദ്രവുമുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇതുവഴിയാണ് സഞ്ചാരമെങ്കിലും കണ്ടമട്ടില്ല.