അതിദരിദ്രരില്ലാത്ത നഗരസഭയായി മണ്ണാർക്കാട്
1599220
Monday, October 13, 2025 1:18 AM IST
മണ്ണാർക്കാട്: അതിദരിദ്രരില്ലാത്ത നഗരസഭയായി മണ്ണാർക്കാട് നഗരസഭയെ പ്രഖ്യാപിച്ചു. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പ്രഖ്യാപനം നടത്തി.
മണ്ണാർക്കാട് നഗരസഭാ പരിധിയിലെ അതിദരിദ്ര ഗുണഭോക്താക്കളിൽ സ്ഥലവും വീടുമില്ലാത്ത ഒമ്പത് ഗുണഭോക്താക്കൾക്ക് മൂന്നുസെന്റ് ഭൂമി വാങ്ങുന്നതിനും ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നതിനും തുക കൈമാറി. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ആളുകൾക്ക് വസ്തു വാങ്ങിയതിനുള്ള ധനസഹായം നൽകിയത് മണ്ണാർക്കാട് നഗരസഭയാണെന്നു പ്രഖ്യാപന ചടങ്ങിൽ നഗരസഭാ ചെയർമാൻ പറഞ്ഞു.
നഗരസഭ വാങ്ങി നൽകിയ സ്ഥലത്തിന്റെ ആധാരം ഗുണഭോക്താക്കൾക്ക് കൈമാറി.
നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണൻ, മാസിത സത്താർ, വത്സലകുമാരി, ഹംസ കുറുവണ്ണ, നഗരസഭ കൗൺസിലർമാരായ യൂസഫ് ഹാജി, മുജീബ് ചോലോത്ത്, അരുൺകുമാർ പാലക്കുറുശ്ശി, ടി.ആർ. സെബാസ്റ്റ്യൻ, അമുദ, ഷറഫുന്നിസ, സുഹറ, സിന്ധു, സൗദാമിനി, ഉഷ, കയറുന്നിസ, രാധാകൃഷ്ണൻ, ഹസീന, ലക്ഷ്മി, നഗരസഭ സെക്രട്ടറി സതീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഡി.ആർ. ബിജു, പദ്ധതി പ്രോജക്ട് ഓഫീസർ ബീന തുടങ്ങിയവർ പങ്കെടുത്തു.