ഷാഫി പറമ്പിലിനെ മർദിച്ച സംഭവം: പലയിടത്തും കോൺഗ്രസ് പ്രകടനം
1599227
Monday, October 13, 2025 1:18 AM IST
വടക്കഞ്ചേരി: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി ക്കും കോൺഗ്രസ് പ്രവർത്തകർക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെപിസിസി അംഗം പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. ഡോ. അർസലൻ നിസാം, ഇല്യാസ് പടിഞ്ഞാറെക്കളം, കെ. ഉദയൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, എം.എൻ. സോമൻ, വി.എച്ച്. ബഷീർ, റെജി കെ. മാത്യു, ബാബുമാധവൻ, വി.എ. മൊയ്തു, വി.എസ്. ഷാജഹാൻ, എൻ. ജയരാജ്, മോഹനൻ കല്ലിങ്കൽപാടം, കെ. മോഹൻദാസ്, ഇഎസ്എം ഹനീഫ പ്രസംഗിച്ചു. കിഴക്കഞ്ചേരി കുണ്ടുകാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു മാസ്റ്റർ, ഷാനവാസ് പ്രസംഗിച്ചു.