തത്തമംഗലം വാട്ടർടാങ്കിലെ തേനീച്ചക്കൂടുകൾ നീക്കണം
1598969
Sunday, October 12, 2025 12:39 AM IST
ചിറ്റൂർ: തത്തമംഗലം വാട്ടർടാങ്കിൽ കാണപ്പെടുന്ന തേനീച്ചകളും കൂടും നീക്കംചെയ്യണമെന്ന് സമീപവാസികൾ. ഇടയ്ക്കിടെ കൂടിളകി തേനീച്ച ആക്രമണങ്ങളിൽ അപകടം കൂടിവരുന്നത് സമീപവാസികളെ ആശങ്കപ്പെടുത്തുകയാണ്. തത്തമംഗലം കൺവൻഷൻ സെന്ററിനു സമീപത്താണ് വാട്ടർ ടാങ്കും തേനീച്ചകൂടും ഉള്ളത്. കാക്കയോ മറ്റു പറവകളൊ കൊത്തിയാൽ തേനീച്ചകൾ അക്രമാസക്തമാവുന്നതും നാട്ടുകാരെ ഭയപ്പെടുത്തുകയാണ്.
നൂറുകണക്കിനാളുകൾ ഒത്തുചേരുന്ന കൺവൻഷൻ സെന്ററിലെത്തുന്നവർക്കും തേനീച്ചകൂട് അപകടഭീഷണി ഉയർത്തുന്നുണ്ട്. നിരവധി കുടുംബങ്ങളും ഇവിടെ അടുത്ത് താമസക്കാരായുണ്ട്.