മുതലമട റെയിൽവേ തുരങ്കപാത തകർന്ന് യാത്ര ഭീതിജനകം
1599226
Monday, October 13, 2025 1:18 AM IST
മുതലമട: റെയിൽവേ സ്റ്റേഷൻ തുരങ്കപാത റോഡിന്റെ ഇരുവശവും തകർന്ന് യാത്രാദുരിതം രക്ഷമായെന്നു യാത്രികർ.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ടാറിംഗ് പൂർണമായി അടർന്നതാണ് യാത്രാദുരിതം കൂട്ടിയത്. അരക്കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയിൽ ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞും കാറുകളുടെ അടിഭാഗം മുട്ടിയുമെല്ലാം അപകടം പതിവായിട്ടുണ്ട്.
നന്ദിയോട് മുതൽ റെയിൽവേ റിംഗ്റോഡിന്റെ വടക്കുഭാഗം വരേയും തെക്കുഭാഗം മുതൽ കാമ്പ്രത്ത്ച്ചള്ള ജംഗ്ഷൻ വരേയും രണ്ടുവർഷം മുൻപ് റോഡ് നവീകരിച്ചിരുന്നു.
ഇക്കാരണത്താൽ കൊല്ലങ്കോട്, മീങ്കര, ഗോവിന്ദാപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇറോഡിലാണ് എത്തുന്നത്. ചരക്കുലോറികൾ കുഴികളിലിറങ്ങി അപകടത്തിൽപ്പെടുന്നതു പതിവാണ്. സ്ഥലം റെയിൽവേയുടെ അധികാര പരിധിയിൽ എന്നതിനാൽ പട്ടഞ്ചേരി , മുതലമട പഞ്ചായത്തുകൾക്ക് നവീകരണം നടത്താനും കഴിയുകയില്ല.
സമീപവാസികളും യാത്രക്കാരും പലതവണ മുതലമട റയിൽവേ അധികാരികൾക്ക് റോഡ് പുനർ നിർമാണത്തിനായ നൽകിയ അപേക്ഷകൾ മാസങ്ങളായി അവഗണിച്ച നിലയിൽ തന്നെയാണ്.