ട്രിനിറ്റി സ്കൂളിൽ ബോധവത്കരണറാലി നടത്തി
1599759
Wednesday, October 15, 2025 1:14 AM IST
കോയമ്പത്തൂർ: ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യബോധവത്കരണ റാലി നടത്തി. കോയമ്പത്തൂർ സിറ്റി ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തിരുനാവുക്കരശ്, ട്രാഫിക് ബോധവത്കരണറാലി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ, ലഹരിവിരുദ്ധം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ, ശാന്തി -സമാധാനം, എന്നിവയ്ക്കു വേണ്ടിയാണ് റാലി നടത്തിയത്. സ്കൂൾ കറസ്പോണ്ടന്റ് ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, പ്രിൻസിപ്പൽ ഡോ.ജെ. ധനലക്ഷ്മി, സെക്രട്ടറി കെ.എ. കുരിയച്ചൻ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ റാലിയിൽപങ്കെടുത്തു.