സംസ്ഥാന സീനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പ്: ജില്ലാടീമിനെ പ്രഖ്യാപിച്ചു
1599758
Wednesday, October 15, 2025 1:14 AM IST
പാലക്കാട്: എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന അറുപത്തിഒന്നാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള പാലക്കാട് ജില്ലാടീമിനെ പ്രഖ്യാപിച്ചു.
കഴിഞ്ഞവർഷം നടന്ന നാഷണൽ ഗെയിംസിൽ ചാന്പ്യന്മാർ ആയിരുന്ന കേരള ടീം താരം കെ. മഹേഷ് ആണ് ക്യാപ്റ്റൻ. തമിഴ്നാട് മുൻ സന്തോഷ് ട്രോഫി താരവും ഇന്ത്യൻ ബാങ്കിന്റെ കളിക്കാരനും ആയിരുന്ന അബ്ദുൾ അജിത് ആണ് ടീം കോച്ച്. ടീം മാനേജർ എ. അരുണ്‍.
കണ്ണൂരുമായി 17 ന് ആണ് പാലക്കാടിന്റെ ആദ്യ മത്സരം. സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ഉള്ള കേരളടീമിനെ ഈ ടൂർണമെന്റിൽ നിന്ന് തെരഞ്ഞെടുക്കും.
ടീം അംഗങ്ങൾ- ജി. അഭിജിത്, കെ. മഹേഷ്, ഇബ്നു ഷഹാരത്ത്, ടി.പി. യദുകൃഷ്ണൻ, മഹേഷ് മോഹനൻ, എസ്. ഷാനവാസ്, എ. അനൂപ്, എ. രഞ്ജിത്, സി.യു. ഫാമിസ്, വിഷ്ണു വിനേഷ്, കെ.എം. അഭിജിത്, എസ്. ശ്രീകാന്ത്, കെ. അഭിജിത്, എ. മുഹമ്മദ് ആഷിഫ്, പി. സരത്, മുഹമ്മദ് അംജദ്,
യു. വൈശാഖ്, പി.എം. സജിത്, കെ.വി. ആദിത്യ, പി. സദക്കത്തുള്ള.