വിവരാവകാശനിയമം: പരിശീലനം നൽകും
1599477
Tuesday, October 14, 2025 1:09 AM IST
പാലക്കാട്: ജനകീയ പ്രശ്നങ്ങളിൽ വിവരാവകാശനിയമം പ്രയോജനപ്പെടുത്തി സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണത്തിന് വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് വിദഗ്ധപരിശീലനം നൽകുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പ്രാഥമികഘട്ടത്തിലുള്ളവർക്കും പാതിവഴിയിൽ എത്തിനിൽക്കുന്നവർക്കും പൂർണവിജയത്തിന്റെ അനുഭവങ്ങളുള്ളവർക്കും പ്രത്യേകം പരിശീലനം നൽകും.
വിവരാവകാശനിയമത്തെ സദ്ഭരണത്തിനും പൗരഭരണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രേരകശക്തിയും ചാലകശക്തിയുമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പരിശീലനം. പങ്കാളിത്തരീതിയിലുള്ള ഈ പരിശീലനത്തിലൂടെ പങ്കെടുക്കുന്നവരുടെ പ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കുകയും അതിനെ വിലയിരുത്തുകയും കൂടുതൽ പ്രചോദനങ്ങളും ഫലപ്രദമായ മാർഗങ്ങളും നേടുന്നതിനും പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
രാമശേരി ഗാന്ധി ആശ്രമവും സർവോദയ കേന്ദ്രവും ദേശീയ വിവരാവകാശ കൂട്ടായ്മയും ചേർന്ന് നടത്തുന്ന പ്രായോഗിക പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447483106 എന്ന വാട്സാപ്പ് നന്പറിലേക്ക് ബയോഡാറ്റ സഹിതം അപേക്ഷ നൽകണം.