കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി
1599476
Tuesday, October 14, 2025 1:09 AM IST
അയിലൂർ: പഞ്ചായത്തിലെ 3, 5 വാർഡുകളിലെ റോഡുകളുടെ തകർച്ച ഉടൻ പരിഹരിക്കുക, തെളിയാത്ത തെരുവ് വിളക്കുകൾ തെളിക്കുക, ലൈഫ് പദ്ധതി ലിസ്റ്റിൽപ്പെട്ട മുഴുവൻപേർക്കും ഉടൻ വീട് അനുവദിക്കുക, വികസനത്തിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അയിലൂർ വേല മന്ദം വെയിറ്റിംഗ് ഷെഡ് മുതൽ പൂളയ്ക്കൽപറമ്പ് വരെ പ്രതിഷേധ പ്രചരണ ജാഥ നടത്തി. ഡിസിസി അംഗം പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷനായി. നേതാക്കളായ കെ. കുഞ്ഞൻ, എ. സുന്ദരൻ, എസ്. കാസിം, കെ. വിനു, എ. ശിവപ്രസാദ്, വി. ബാലകൃഷണൻ, എ. ജയാനന്ദൻ, ഗിരിജ ചെന്താമരാക്ഷൻ, വി.ദാമോദരൻ, കെ.എം.ശശീന്ദ്രൻ, എ. വിജു, പി.വിജയൻ , വി.എം. സ്കറിയ, എൻ. ഉണ്ണികൃഷ്ണൻ , കെ.സുരേഷ്, ആറുമുഖൻ, കെ. രാജൻ, എൻ. ജയഗണേഷ്, എ. മോഹൻദാസ്, വി. വിനേഷ് , എം.എം. മനോജ്, എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.