ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1599761
Wednesday, October 15, 2025 1:14 AM IST
ഒലവക്കോട്: ബിജെപി അകത്തേത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. വിവേക് അധ്യക്ഷത വഹിച്ചു.
മലന്പുഴ മണ്ഡലം പ്രസിഡന്റ് ജി. സുജിത്, ജനറൽ സെക്രട്ടറി വിപിൻ, ജില്ലാ കമ്മിറ്റി അംഗം മോഹനൻ, സംസ്ഥാന കൗണ്‍സിൽ അംഗം ഉണ്ണികൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എസ്. ഷിജു, മല്ലിക, സുബ്രമണ്യൻ, സെക്രട്ടറിമാരായ കെ.കെ. അജയ്, സുധീർ, ഗീത ട്രഷറർ സന്ദീപ് കമ്മിറ്റിയംഗം സന്തോഷ് കുന്നത്, വാർഡ് മെന്പർമാരായ ഐശ്വര്യ, ശ്രീദേവി, സുരേഷ്കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മുരളീധരൻ, വെസ്റ്റ് ഏരിയ പ്രസിഡന്റ് ജയപ്രകാശ്, ജനറൽ സെക്രട്ടറി സന്ദീപ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മാധവദാസ്, രാജഗോപാൽ, സോഹൻ, മണികണ്ഠൻ ആറ്റൂർ എന്നിവർ പ്രസംഗിച്ചു.