ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ഫോണുകൾ പ്രവർത്തനരഹിതം
1600013
Thursday, October 16, 2025 1:17 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ഓഫീസ്, അത്യാഹിതവിഭാഗം എന്നിവടങ്ങളിലെ ലാൻഡ് ഫോണുകൾ പ്രവർത്തനരഹിതം. അധികൃതരുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണെന്നു ചൂണ്ടിക്കാണിച്ച് ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ. ശെൽവൻ മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ എന്നിവർക്കു പരാതിനൽകി.
ആശുപത്രിയിൽ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ കാഷ്വാലിറ്റി വാർഡിലുള്ള ഫോൺ പ്രവർത്തനരഹിതമായി. നാളിതുവരെ പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഫോൺ പ്രവർത്തനരഹിതമായരോടെ അവധിദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞാലും ജനങ്ങൾക്ക് ബന്ധപ്പെടുവാൻ മാർഗമില്ലാതെയായെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തങ്ങൾക്ക് ഒന്നുമറിയില്ല എന്നാണ് അധികൃതരുടെ മറുപടിയെന്നും ബിഎസ്എൻഎൽ ഓഫീസിൽ അന്വേഷിച്ചപ്പോൾ തകരാറുകൾ പരിഹരിച്ചെന്നുമാണ് മറുപടി ലഭിച്ചതെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.