നെ​ന്മാ​റ: കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ജി​എ​ൽ​പി സ്കൂ​ൾ നെ​ന്മാ​റ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ലും ഒ​ന്നാം സ്ഥാ​ന​വും എ​ൽ​പി അ​ഗ്രി​ഗേ​റ്റ് ഒ​ന്നാം​സ്ഥാ​ന​വും 179 പോ​യി​ന്‍റോ​ടെ എ​ൽ​പി ഓ​വ​റോ​ൾ ഒ​ന്നാം​സ്ഥാ​ന​വും ജി​എ​ൽ​പി സ്കൂ​ൾ നെ​ന്മാ​റ ക​ര​സ്ഥ​മാ​ക്കി.