കോ​യ​മ്പ​ത്തൂ​ർ: ട്രെ​യി​നു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം വ​ഴി രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലേ​ക്ക് പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ-​ജ​യ്പൂ​ർ വീ​ക്ക്‌​ലി സ്‌​പെ​ഷ​ൽ ട്രെ​യി​ൻ (06181) ഇ​ന്നു​മു​ത​ൽ ന​വം​ബ​ർ 6 വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ചെ 2.30 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് തി​രു​പ്പൂ​ർ, ഈ​റോ​ഡ് വ​ഴി പു​ല​ർ​ച്ചെ 5.10 ന് ​സേ​ല​ത്ത് എ​ത്തും. ഇ​വി​ടെ നി​ന്ന് വൈ​കു​ന്നേ​രം 5.15 ന് ​പു​റ​പ്പെ​ട്ട് ജോ​ലാ​ർ​പേ​ട്ട, കാ​ട്പാ​ടി വ​ഴി ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.25 ന് ​ജ​യ്പൂ​രി​ൽ എ​ത്തും.

എ​തി​ർ​ദി​ശ​യി​ൽ ജ​യ്പൂ​ർ-​കോ​യ​മ്പ​ത്തൂ​ർ വീ​ക്ക്‌​ലി സ്‌​പെ​ഷ​ൽ ട്രെ​യി​ൻ (06182) രാ​ത്രി 10.05 ന് ​ജ​യ്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.50 ന് ​റെ​നി​ഗു​ണ്ഡ, കാ​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട വ​ഴി സേ​ല​ത്ത് എ​ത്തും. ഇ​വി​ടെ നി​ന്ന് രാ​വി​ലെ 5.53 ന് ​പു​റ​പ്പെ​ട്ട് ഈ​റോ​ഡ്, തി​രു​പ്പൂ​ർ വ​ഴി രാ​വി​ലെ 8.30 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തും.