നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന്
1600023
Thursday, October 16, 2025 1:17 AM IST
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു നടക്കും. രാവിലെ പത്തുമുതല്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്. രാവിലെ 10 ന് ഒറ്റപ്പാലം, 11ന് ചിറ്റൂര്‍- തത്തമംഗലം, 11.30 ന് പട്ടാമ്പി, 12 ന് ചെര്‍പ്പുളശ്ശേരി, 12.30 ന് മണ്ണാര്‍ക്കാട്, ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്, മൂന്നിന് ഷൊര്‍ണൂര്‍ തുടങ്ങിയ നഗരസഭകളുടെ നറുക്കെടുപ്പ് നടക്കും.
വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഇന്നും തുടരും. കൊല്ലങ്കോട്, ആലത്തൂര്‍, നെന്മാറ, മലമ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നുരാവിലെ പത്തുമുതല്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18 ന്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ പത്തിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.