ചിറ്റൂരിൽ തൊഴിൽമേളയിൽ 102 പേർക്കു ജോലിലഭിച്ചു
1600016
Thursday, October 16, 2025 1:17 AM IST
ചിറ്റൂർ: കേരള സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചിറ്റൂർ തത്തമംഗലം - നഗരസഭയും കുടുംബശ്രീ സിഡിഎസും സംയുക്തമായി ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൊഴിൽമേള നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
എം. റാഫി അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം അഡ്വൈസർ ഡോ.പി. സരിൻ, നഗരസഭ സ്ഥിരം സമിതി അംഗം ഓമന കണ്ണൻകുട്ടി, സിഡിഎസ് ചെയർപേഴ്സൺ കെ. ജ്യോതി, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, കെ ഡിസ്ക് ഡിപിഎം റിൻസ്, വാർഡ് കൗൺസിലർമാരായ എം. മുകേഷ്, ശ്രീലക്ഷ്മി കലാധരൻ, കിഷോർകുമാർ, ശ്രീദേവി രഘുനാഥ്, നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി. ഉണ്ണികൃഷ്ണൻ, കമ്യൂണിറ്റി അംബാസിഡർ വി. ഗിരിജ, വിജ്ഞാനകേരളം ഇന്റേൺ പി. ആതിര, ഫെസിലിറ്റേറ്റർ അഞ്ജന, സിഡിഎസ് അക്കൗണ്ടന്റ് കെ. ഇന്ദു എന്നിവർ പ്രസംഗിച്ചു.
തൊഴിൽമേളയിൽ 34 കമ്പനികളും 300 ഓളം ഉദ്യോഗാർഥികളും പങ്കെടുക്കുകയും 102 പേർക്ക് വിവിധ തസ്തികളിലായി നിയമനവും നൽകി.