പ്രതിഷേധധർണ നടത്തി
1600014
Thursday, October 16, 2025 1:17 AM IST
ആലത്തൂർ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി ) സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധധർണയുടെ ഭാഗമായി ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലത്തൂർ കെഎസ്ഇബി ഡിവിഷണൽ ഓഫീസിന് മുമ്പിൽ ധർണനടത്തി. കെഎസ്ഇബി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ പ്രസിഡന്റ് കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ഗോപകുമാർ, ബി. ആഷിക്ക് അലി, വൈ. ഷജീർ, എം.വി. ബേബി, എം. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.