കൂ​റ്റ​നാ​ട്: ചാ​ത്ത​ന്നൂ​രി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ൽ ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും പ​റ​ളി ഉ​പ​ജി​ല്ല​യു​ടെ കു​തി​പ്പ്.

22 സ്വ​ര്‍​ണ​വും 24 വെ​ള്ളി​യും 17 വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി 220 പോ​യി​ന്‍റോ​ടെ​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 12 സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വു​മാ​യി 101 പോ​യി​ന്‍റു​നേ​ടി കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

11 സ്വ​ര്‍​ണ​വും ര​ണ്ടു​ വെ​ള്ളി​യും എ​ട്ടു​ വെ​ങ്ക​ല​വും നേ​ടി 74 പോ​യി​ന്‍റു​മാ​യി കു​ഴ​ല്‍​മ​ന്ദം ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തും എ​ട്ടു സ്വ​ര്‍​ണ​വും നാ​ലു വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വും നേ​ടി 68 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.

60 പോ​യി​ന്‍റു​മാ​യി പ​ട്ടാ​മ്പി അ​ഞ്ചും 43 പോ​യി​ന്‍റു​നേ​ടി തൃ​ത്താ​ല ആ​റാം സ്ഥാ​ന​ത്തു​മാ​ണ്. സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ൽ 10 സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വും നേ​ടി 91 പോ​യി​ന്‍റോ​ടെ പ​റ​ളി എ​ച്ച് എ​സ്എ​സ് ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്.

ഒ​ന്പ​തു സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ഒ​ന്പ​തു വെ​ങ്ക​ല​വും നേ​ടി 87 പോ​യി​ന്‍റു​മാ​യി മു​ണ്ടൂ​ര്‍ എ​ച്ച്എ​സ് ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്.

ഒ​ന്പ​തു സ്വ​ര്‍​ണ​വും എ​ട്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി 71 പോ​യി​ന്‍റു​മാ​യി വ​ട​വ​ന്നൂ​ർ വി​എം​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ജി​ല്ലാ​സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ 1850 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

മേ​ള ഇ​ന്നു സ​മാ​പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ള്‍ സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കും.