ജെസിഐ കമൽപത്ര പുരസ്കാരം ഗൗതംകൃഷ്ണയ്ക്ക്
1600019
Thursday, October 16, 2025 1:17 AM IST
പാലക്കാട്: ജൂണിയർ ചേംബർ ഇന്റർനാഷണൽ പാലക്കാടിന്റെ 2025 മികച്ച യുവസംരംഭകൻ ഉള്ള കമൽപത്ര പുരസ്കാരം പാലക്കാട്ടെ യുവ സംരംഭകനും സിവിൽ എൻജിനീയറും ആയ ഗൗതം കൃഷ്ണയ്ക്ക് നൽകി ആദരിച്ചു. വ്യാപാര സംരംഭക മേഖലകളിൽ നേതൃത്വം കൊടുത്ത ജീവിതവിജയം കൈവരിച്ച യുവപ്രതിഭകൾക്ക് ജെസിഐ ഇന്ത്യ ഏർപ്പെടുത്തിയ പുരസ്കാരം ആണ് ഇത്.
ചുരുങ്ങിയ കാലയളവിൽ തന്നെ ‘എലിവേറ്റ് ഗ്രൂപ്പ്സ്’ എന്ന സ്വന്തമായി സംരംഭം സൃഷ്ടിക്കാനും തന്റെ കർമരംഗത്ത് സ്വന്തമായി വ്യക്തിപ്രഭാവം തീർക്കാനും സാധിച്ച വ്യക്തി എന്ന നിലയിലും ജെസിഐ എന്ന സംഘടനയിലൂടെ നേതൃത്വനിരയിൽ വലിയ സംഭാവനകൾ നൽകിയ ജെയ്സി എന്ന നിലയിലും ആണ് പുരസ്കാരം സമ്മാനിച്ചത്. ഹോട്ടൽ ഗസാലയിൽ നടന്ന ചടങ്ങിൽ ജെസിഐ പാലക്കാട് പ്രസിഡന്റ് ആദർശ അരവിന്ദാണ് പുരസ്കാരം കൈമാറിയത്.