ഈക്വൽ ഓപ്പർച്യൂണിറ്റി സെൽ ആരംഭിച്ചു
1600590
Saturday, October 18, 2025 1:24 AM IST
ചിറ്റൂർ: ഗവ. കോളജിൽ ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലിന്റെ ഉദ്ഘാടനം പർവതാരോഹകനായ ഷേക്ക് ഹസൻ ഖാൻ നിർവഹിച്ചു. ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി. റജി, ഐക്യുഎസി കോ-ഓർഡിനേറ്റർ സുഷ ചന്ദ്രൻ, ആർ. അജിത, പിടിഎ സെക്രട്ടറി പി. സുരേഷ്, ഡോ. വി.പി. അനൂപ് എന്നിവർ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പിലെ ജൂണിയർ സൂപ്രണ്ട് ആദർശ്, ലീഗൽ സർവീസ് സൊസൈറ്റി ലോയർ എം. അബുതാഹിർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. നിഷാദ് എന്നിവർ ക്ലാസെടുത്തു.