ജില്ലാ സ്കൂൾ കായികോത്സവത്തിനു സമാപനം; സുവർണകിരീടം പറളിക്ക്
1600421
Friday, October 17, 2025 6:42 AM IST
കൂറ്റനാട്: റവന്യൂ ജില്ലാ കായികമേളയില്‍ കിരീടംചൂടി പറളി ഉപജില്ല. 30 സ്വര്‍ണവും 33 വെള്ളിയും 27 വെങ്കലവുമായി 312 പോയിന്റോടെയാണ് ഓവറോൾ ജേതാക്കളായത്.
14 സ്വര്‍ണവും 16 വെള്ളിയും 27 വെങ്കലവുമായി 129 പോയിന്റുനേടി കൊല്ലങ്കോട് ഉപജില്ലക്കാണ് രണ്ടാംസ്ഥാനം, പത്തുസ്വര്ണവും ഒന്‍പതു വെള്ളിയും 12 വെങ്കലവുമായി പാലക്കാട് ഉപജില്ല മൂന്നാംസ്ഥാനത്തെത്തി.
96 പോയിന്റുനേടി പട്ടാമ്പി ഉപജില്ല നാലും 95 പോയിന്റുമായി കുഴല്‍മന്ദം ഉപജില്ല അഞ്ചും സ്ഥാനങ്ങൾ നേടി.

മറ്റു ഉപജില്ലകളുടെ പോയിന്റ് : തൃത്താല- 70, ഒറ്റപ്പാലം 53, മണ്ണാര്‍ക്കാട് 33, ചെര്‍പ്പുളശ്ശേരി 22, ആലത്തൂര്‍ 16, ഷൊര്‍ണൂര്‍ 12, ചിറ്റൂര്‍- ഒന്‍പത്. സ്കൂള്‍ വിഭാഗത്തിൽ 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 130 പോയിന്റു നേടിയാണ് പറളി ഹൈസ്കൂളിന്റെ കിരീടനേട്ടം.
11 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവുമായി109 പോയിന്റു നേടി മുണ്ടൂര്‍ എച്ച്എസ് രണ്ടും 11 വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമായി വടവന്നൂര്‍ വിഎംഎച്ച്എസ് മൂന്നും സ്ഥാനങ്ങളിലെത്തി.
കോട്ടായി ജിഎച്ച്എസ്എസ്- 43, കൊപ്പം ജിവിഎച്ച്എസ്എസ്- 35, വാണിയംകുളം ടിആര്‍കെ എച്ച്എസ്എസ്- 34, പാലക്കാട് ബിഇഎം എച്ച്എസ്-33, മാത്തൂര്‍ സിഎഫ്ഡിവി എച്ച്എസ്- 27, പട്ടാമ്പി സെന്റ് പോള്‍സ് എച്ച്എസ്-21, പരുതൂര്‍ എച്ച്എസ് പള്ളിപ്പുറം-21 എന്നിങ്ങനെയാണ് പോയിന്റുനില.
മത്സരം തുടങ്ങിയ ചൊവ്വാഴ്ച മുതല്‍ അവസാന ദിനമായ ഇന്നലെവരെയും ട്രാക്കില്‍ പറളിയിലെ കായിക താരങ്ങളുടേ തേരോട്ടമായിരുന്നു. സമാപനദിവസമായ ഇന്നലെയും ആയിരത്തോളം കായിക പ്രതിഭകള്‍ മാറ്റുരച്ചു.
ചാത്തന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലായിരുന്നു കായികമേള നടന്നത്.