ആഗോള കൈകഴുകല്‍ ദിനാചരണം
1600431
Friday, October 17, 2025 6:53 AM IST
പാലക്കാട്: കൈകളുടെ ശുചിത്വം ഉറപ്പാക്കി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാമെന്ന സന്ദേശമുയര്‍ത്തി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ധോണി ഉമ്മിനി ഗവ. ഹൈസ്കൂളില്‍ ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന കൈകഴുകലിന്റെ ഏഴുഘട്ടങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ നഴ്സിംഗ് ഓഫീസര്‍ സി. ലക്ഷ്മി ക്ലാസിനു നേതൃത്വം നല്കി. ഉമ്മിനി ഗവ. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സുജാത, ജില്ലാ എഡ്യുക്കേഷന്‍ ആൻഡ് മീഡിയ ഓഫീസര്‍ എസ്. സയന, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. രജിത, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.