ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രവർത്തകസംഗമം
1600434
Friday, October 17, 2025 6:53 AM IST
പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രവർത്തകസംഗമം കെഎസ്ടിഎ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ.സി.പി. ചിത്രഭാനു അധ്യക്ഷ വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ. ചന്ദ്രബാബു, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ പി.എൻ. മോഹനൻ, കെ. ചന്ദ്രൻ, കെ. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.എൻ. സുകുമാരൻ, കെ. വിജയൻ, കെ. ലക്ഷ്മണൻ, സത്യനാഥൻ, സുധീർ, കൃഷ്ണദാസ്, രവി, കബീർ, അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. വായനാവസന്തം പദ്ധതി സംഘടിപ്പിക്കാൻ തീരുമാനിച്ചു.