അയിലൂരിൽ വികസനസദസ് സംഘടിപ്പിച്ചു
1600592
Saturday, October 18, 2025 1:24 AM IST
നെന്മാറ: അയിലൂർ ഗ്രാമപഞ്ചായത്ത് വികസനസദസ് സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ അയിലൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ജനക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും വികസനപ്രവർത്തനങ്ങളെകുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ബാബു എംഎൽഎ വികസനസദസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കണ്ണനുണ്ണി സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ആർ. രജനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മവിത വിശ്വനാഥൻ, വാർഡ് മെംബർമാരായ പുഷ്പാകരൻ, ഉമാ സതീശൻ, വത്സല ശിവദാസൻ, ദേവദാസ്, സുമ പരമേശ്വരൻ, ജിജോ റോയ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വികസനനേട്ടങ്ങളെകുറിച്ചുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി മുകുന്ദൻ അവതരിപ്പിച്ചു.
വരുംകാലങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചർച്ചയിൽ നിന്നും ലഭിച്ച പൊതുഅഭിപ്രായങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ആക്കി സമർപ്പിക്കുന്നതിന് വേണ്ട നടപടികൾ അയിലൂർ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചു.
യുവജന സംഘടനകൾ, കർഷക തൊഴിലാളികൾ, പൊതുജനങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.