സംഭരണം വൈകുന്നു; നെല്ല് സൂക്ഷിക്കാൻ കർഷകരുടെ പെടാപ്പാട്
1600585
Saturday, October 18, 2025 1:24 AM IST
നെന്മാറ: നെല്ലു സംഭരണം വൈകിയതോടെ കൊയ്ത്തു കഴിഞ്ഞയിടങ്ങളിൽ ലഭ്യമായ വെയിലിൽ നെല്ലുണക്കി വീട്ടുപരിസരത്ത് സൂക്ഷിക്കുകയാണ് കർഷകരിൽ പലരും. തുലാവർഷത്തിനു മുന്നോടിയായുള്ള മഴ ആരംഭിച്ചതോടെ നെല്ലു നനയാതെ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ദുരിതത്തിലുമാണ് കർഷകർ. കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയില്ലെന്നും അന്തരീക്ഷ ഈർപ്പം കൂടുതൽ നിലനിൽക്കുന്നതിനാൽ നെല്ല് മുളച്ചു പോകാനുള്ള സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു. നെല്ലു സംഭരണത്തിന് മില്ലുകാർ തടസം നിൽക്കുന്നുണ്ടെങ്കിലും പുതുക്കിയ നെൽവില പ്രഖ്യാപിക്കാതെ സർക്കാരും ഒളിച്ചു കളിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം.