കാട്ടാനശല്യം രൂക്ഷം; വ്യാപകകൃഷിനാശം
1600974
Sunday, October 19, 2025 6:48 AM IST
കല്ലടിക്കോട്: മലയോരമേഖലയിലെ ജനവാസമേഖലയിൽ കാട്ടാന ഒരാഴ്ചത്തോളമായി നിത്യസന്ദശകനായി. കല്ലടിക്കോട് ചക്കാംതൊടി, കളപ്പാറ, മുട്ടിയൻകാട് എന്നി പ്രദേശങ്ങളിലാണ് കാട്ടാന സ്ഥിരം കൃഷിനാശം വിതക്കുന്നത്. സ്ഥിരമായി രാത്രി പന്ത്രണ്ടു മണിയോടെ ഇറങ്ങുന്ന ആന നേരം പുലരുന്നവരെ ഉണ്ടാകാറുണ്ട്.
വ്യാഴാഴ്ച ഇറങ്ങിയ ആന പാങ്ങ്, കല്ലംതോട്, അയ്യപ്പൻകോട്ട ഭാഗത്ത് എത്തി തെങ്ങ്, കവുങ്ങ് വാഴ എന്നിവയെല്ലാം നശിപ്പിച്ചു. ചവിട്ടിമറിച്ച തെങ്ങ് മുകളിലൂടെ വീണ് ഒരുകുടുംബ ക്ഷേത്രത്തിന്റെ വശവും തകർന്നു. കളപ്പാറയിൽ മോഹനന്റെ തെങ്ങുകൾ, കവുങ്ങ് തൈകൾ, വാഴകൾ ചുങ്കം അമ്മാളുകുട്ടിയുടെ 500 ലധികം കവുങ്ങുകൾ എന്നിവയെല്ലാം കാട്ടാന നശിപ്പിച്ചു.