ലോഗോ പ്രകാശനംചെയ്തു
1600973
Sunday, October 19, 2025 6:48 AM IST
മണ്ണാർക്കാട്: നവംബർ 1, 3, 4, 5 തിയതികളിൽ കെടിഎം സ്കൂൾ, എഎൽപി സ്കൂൾ, ജിഎംയുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ സി. അബുബക്കറിന് നൽകിയാണ് പ്രകാശനം ചെയ്തത്.
ഈ വർഷം വിദ്യാർഥികളിൽ നിന്നാണ് ലോഗോ ക്ഷണിച്ചത്. എംഇടി സ്കൂളിലെ അദിനവ് കെ. അശോക് തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന് വേണ്ടി ഉപയോഗിക്കുന്നത്. വൈസ് ചെയർപേഴ്സൺ കെ. പ്രസീത, ജനറൽ കൺവീനർ എ.കെ. മനോജ് കുമാർ, അക്കാദമിക് കൗൺസിൽ കൺവീനർ എസ്.ആർ. ഹബീബുള്ള , പ്രധാന അധ്യാപകരായ സി. മിനി ജോൺ, സി. നാരായണൻ, പ്രചരണ കമ്മിറ്റി കൺവീനർ പി. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.