വയലിൽ ഞാറുപാകിയതിനു പച്ചപ്പുതപ്പിട്ടത് കൗതുകകാഴ്ച
1600977
Sunday, October 19, 2025 6:48 AM IST
പുതുനഗരം: പന്നിശല്യം കാരണം ഞാറു സംരക്ഷിക്കാൻ ചുറ്റും മറയുണ്ടാക്കിയത് കൗതുകകാഴ്ച. രാത്രി സമയങ്ങിലെത്തുന്ന പന്നികളെ തുരത്താൻ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും ലക്ഷ്യം കാണാതെ കർഷകർ ദുരിതത്തിലാണ്.
മുൻപ് വയലുകളിൽ ചാളകെട്ടി കാവൽ തൊഴിലാളികളെ ഏർപ്പെടുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു . രാത്രിസമയങ്ങളിൽ പടക്കം പൊട്ടിച്ച് ശബ്ദം മുണ്ടാക്കിയാണ് വന്യമൃഗത്തെ തിരിച്ചോടിക്കുന്നത്. എന്നാൽ കാലക്രമത്തിൽ കാവൽക്കാരെ ലഭിക്കാതെ വന്നപ്പോൾ ഈ ശ്രമം കർഷകർ ഒഴിവാക്കുകയായിരുന്നു.
ശല്യക്കാരായ പന്നികളെ ഒഴിവാക്കാൻ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് വനംവകുപ്പ് അനുമതി നൽകിയിട്ടും ഇത് നടപ്പിലാക്കുന്നതിൽ വീഴ്ച ഉണ്ടാവുന്നതായ ആരോപണവും ബലപ്പെട്ടിരിക്കുകയാണ്. ഞാറു പാകുന്നതു മുതൽ കൊയ്ത്തു തുടങ്ങുന്നതുവരെയും പന്നിവിളയാട്ടം ഒഴിയാബാധയാവുന്നതിനു കൃഷി, വനംവകുപ്പുകൾ സംയുക്തനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.