കുളത്തിൽ മരിച്ചനിലയിൽ
1601133
Sunday, October 19, 2025 11:32 PM IST
കൊല്ലങ്കോട് : എലവഞ്ചേരിയിൽ കുളിക്കാനിറങ്ങിയയാൾ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിങ്കുളം കിടങ്ങരക്കുന്ന് ഉണ്ണികൃഷ്ണൻ മകൻ ബാബു(50) ആണ് മരിച്ചത്.
കുളിക്കാൻ പോയ ആൾ ഏറെ സമയമായിട്ടും തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ പോസ്റ്റുമോർട്ടം നടത്തും. കൊല്ലങ്കോട് പോലീസ് മേൽനടപടി സ്വീകരിച്ചു. മരിച്ചയാൾക്ക് അപസ്മാരം ഉള്ളതായി കുടുംബക്കാർ പറഞ്ഞു. ഭാര്യ: സുജാത. മകൾ; വിവി, പ്രിൻസി, റിൻസി. മരുമകൻ: ജയപ്രസാദ്.