മണ്ണാർക്കാട് മണ്ഡലത്തിൽ ഗ്രാമീണറോഡ് നിർമാണത്തിനു ഫണ്ട് അനുവദിച്ചു
1601142
Monday, October 20, 2025 1:10 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ ഗ്രാമീണറോഡ് നിർമാണത്തിനു ഫണ്ട് അനുവദിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂർ പടുവിൽ കുളമ്പ് റോഡിന് 10ലക്ഷം രൂപ, മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ നടമാളിക അരകുർശ്ശി എതൃപ്പണം കെടിഎം സ്കൂൾ റോഡിന് 10ലക്ഷം രൂപ, അലനല്ലൂർ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം അണയംകോട് ചേരിപ്പറമ്പ് റോഡിന് 10ലക്ഷം രൂപ, കുമരംപുത്തൂർ പഞ്ചായത്തിലെ അക്കിപ്പാടം കുളിക്കടവ് പുഴ റോഡിന് 10ലക്ഷം രൂപ, ഷോളയൂർ പഞ്ചായത്തിലെ പെട്ടിക്കൽ ജംഗ്ഷൻ ഇൻഫന്റ് ജീസസ് സ്കൂൾ റോഡിന് 10ലക്ഷം രൂപ എന്നിങ്ങനെയാണ് മണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണമനുവദിച്ചതെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽനിന്നും മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ അരകുർശ്ശി എതൃപ്പണം വടക്കേക്കര ലിങ്ക് റോഡിന് 19.50ലക്ഷം രൂപ, പള്ളിപ്പടി പെരിഞ്ചോളം ബൈപ്പാസ് റോഡിന് 20ലക്ഷം രൂപ, അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ പാക്കത്തക്കുളമ്പ് മേലെ കളയൻ തോണിപ്പാടം റോഡിന് 15ലക്ഷം രൂപ, കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് ചിറ്റടിക്കുളമ്പ് റോഡിന് 10ലക്ഷം രൂപ,തെങ്കര പഞ്ചായത്തിലെ കൈനിക്കോട് ആശാരിക്കുന്ന് സോമൻപടി റോഡിന് 10ലക്ഷം രൂപ എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.
അഗളി പോലീസ് സ്റ്റേഷനിൽ കംപ്യൂട്ടർ, പ്രിന്റർ, സ്കാനർ, അനുബന്ധ സാധന സാമഗ്രികൾ സ്ഥാപിക്കുന്നതിന് രണ്ടുലക്ഷംരൂപയും അനുവദിച്ചതായും എംഎൽഎ അറിയിച്ചു.