തൃപ്പാളൂർ തൂക്കുപാലം ഇന്ന് നാടിനു സമർപ്പിക്കും
1601150
Monday, October 20, 2025 1:10 AM IST
ആലത്തൂർ: നിയോജകമണ്ഡലത്തിലെ എരിമയൂർ ഗ്രാമപഞ്ചായത്തിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെ നിർമിച്ച തൃപ്പാളൂർ ശിവക്ഷേത്രം തൂക്കുപാലം ഇന്നുരാവിലെ 11 ന് നാടിന് സമർപ്പിക്കും.
പാലത്തിന്റെ ഉദ്ഘാടനം ദേവസ്വം, സഹകരണ, തുറമുഖമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ചാണ് തൂക്കുപാലവും അനുബന്ധ സൗകര്യങ്ങളും ചെയ്തത്. പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം കൂടാതെ മിനിമാസ്റ്റ് ലൈറ്റുകൾ, കുളിക്കടവ്, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, കോഫി ഷോപ്പ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്ന ടേക്ക് ബ്രേക്ക് സംവിധാനവും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. തൃപ്പാളൂർ ശിവക്ഷേത്ര പരിസരത്ത് നടക്കുന്ന പരിപാടിയിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനാകും.
കെ. രാധാകൃഷ്ണൻ എം പി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുമാസ്റ്റർ എന്നിവർ മുഖ്യാതിഥിയാകും.