നെല്ലുണക്കാനാവാതെ കർഷകർ നട്ടംതിരിയുന്നു
1601144
Monday, October 20, 2025 1:10 AM IST
വണ്ടിത്താവളം: നെല്ലുണക്കാനാവാതെ കർഷകർ വലയുന്നു. മഴവന്നാൽ പെട്ടെന്നു നെല്ല് ശേഖരിക്കാൻ കഴിയാത്തതാണ് കർഷകർക്കു വിനയാകുന്നത്.
വീണ്ടും തൊഴിലാളികൾക്ക് കൂലിനൽകിവേണം ഉണക്കാൻ. ഈർപ്പമുണ്ടായാൽ നെല്ലുസംഭരണത്തിൽ കുറവുണ്ടാകുമെന്നതും കർഷകരെ വെട്ടിലാക്കുന്നു.
ഏറെ പ്രതീക്ഷകളോടെ കൊയ്തെടുത്ത നെല്ല് സമയോചിതമായി ഉണക്കാൻ കഴിയാത്തതിൽ ചില കർഷകർ വിഷമിക്കുമ്പോൾ മഴയിൽ യന്ത്രക്കൊയ്ത്തു മുടങ്ങിയ സങ്കടത്തിലാണ് മറ്റുള്ളവർ.