തിരുബാലസഖ്യം രൂപത കലോത്സവം
1601843
Wednesday, October 22, 2025 6:36 AM IST
പാലക്കാട്: തിരുബാലസഖ്യം രൂപത കലോത്സവം പാസ്റ്ററൽ സെന്ററിൽ നടത്തി. വാശിയേറിയ മത്സരത്തിൽ താവളം, പൊന്നംകോട്, പാലക്കാട് ഫൊറോനകൾ 55 പോയിന്റുകൾവീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടു.
പൊന്നങ്കോട് ഫൊറോനയിലെ തച്ചന്പാറ ഇടവകാംഗമായ ഫെബിൻ പ്രസാദാണ് കലാപ്രതിഭ. രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ കലോത്സവം ഉദ്ഘാടനംചെയ്ത് പതാക ഉയർത്തി. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമ്മാനദാനം നിർവഹിച്ചു. തിരുബാലസഖ്യം രൂപത ഡയറക്ടർ ഫാ. ജെയിംസ് ചക്യത്ത്, അസി. ഡയറക്ടർ ഫാ. ഫ്രെഡി അരിക്കാടൻ, രൂപത ആനിമേറ്റർ സിസ്റ്റർ ജോഫിയ തെരേസ് സിഎച്ച്എഫ്, ഫൊറോനാ ഡയറക്ടർമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.