ടീ സ്റ്റാളിൽ പാചകവാതകം ചോർന്ന് തീപിടിത്തം
1601842
Wednesday, October 22, 2025 6:36 AM IST
ചിറ്റൂർ: അണിക്കോടിന് സമീപം ടീസ്റ്റാളിൽ പാചകവാതകം ചോർന്ന് തീപിടിച്ചു. കവറമേട് ഏറാട്ട് വീട്ടിൽ മോഹൻദാസിന്റെ പാഞ്ചാലി ടീ സ്റ്റാളിലാണ് തീപിടിത്തമുണ്ടായത്.
ചിറ്റൂർ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും ഉപകരണങ്ങളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു തീപിടിത്തമുണ്ടായത്. എസ്എഫ്ആർഒ സജിത്ത് മോൻ, എഎസ്ടി ഒ മധു, എഫ്ആർഒമാരായ മുഹമ്മദ് ബഷീർ, സന്തോഷ് കുമാർ, കൃഷ്ണദാസ്, സുധീഷ് എന്നിവരടങ്ങിയ സേനയാണ് തീയണച്ചത്.