സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ പാലക്കാടിന് ഓവറോൾ കിരീടം
1601838
Wednesday, October 22, 2025 6:36 AM IST
പാലക്കാട്: സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ടീമിന് ഓവറോൾ കിരീടം. ജപ്പാൻ ഗിമ- ഹാ ഇന്റർനാഷണൽ കരാട്ടെ- ഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഗിമ ഹാ കപ്പ് 2025 സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് പാലക്കാടിന്റെ നേട്ടം.
കഴിഞ്ഞദിവസം ചന്ദ്രനഗറിലെ ഭാരത്മാതാ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മത്സരങ്ങൾ. അഡ്വ.കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ക്യോഷി എൻ. എം. തോമസ് പ്രസംഗിച്ചു. സമ്മാനദാനം ഭാരത്മാതാ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിന്റേഷ് ആന്റണി നിർവഹിച്ചു. വി.എ. ഓഗസ്റ്റിൻ നന്ദി പറഞ്ഞു.