കൊട്ടേക്കാട് റോഡ് ഇനി ഗുരുദേവൻ റോഡ്
1601825
Wednesday, October 22, 2025 6:36 AM IST
പാലക്കാട്: കല്ലേപ്പുള്ളി കൊട്ടേക്കാട് റോഡിന് ഗുരുദേവൻ റോഡ് എന്ന് നാമകരണം ചെയ്തു. എസ്എൻഡിപി പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ നാമകരണോദ്ഘാടനം നിർവഹിച്ചു. മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ആർ. രാജഗോപാലൻ, കൗൺസിലർമാരായടി.എസ്. മീനാക്ഷി, ഡി. ഷജിത്ത്കുമാർ, യൂണിയൻ പ്രസിഡന്റ് അഡ്വ.കെ. രഘു, കെ. ഉണ്ണികൃഷ്ണൻ, സി. രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പൂത്തുമ്പി എന്നിവർ പ്രസംഗിച്ചു.