ജില്ലാ ശാസ്ത്രോത്സവത്തിനു പട്ടാന്പിയിൽ തുടക്കം
1602033
Thursday, October 23, 2025 1:06 AM IST
പട്ടാന്പി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഉജ്വലതുടക്കം. ഗണിതമേള, സാമൂഹികശാസ്ത്രമേള, ഐടി മേള എന്നിവയാണ് ഇന്നലെ നടന്നത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പട്ടാന്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ടി.പി. ഷാജി, ശാസ്ത്ര പുസ്തകരചയിതാവ് വിധുനന്ദനൻ മുഖ്യാതിഥികളായി. ജില്ലാപഞ്ചായത്തംഗം എ.എൻ. നീരജ്, നഗരസഭാ സ്ഥിരം സമിതിയധ്യക്ഷരായ ആനന്ദവല്ലി, എ. വിജയകുമാർ, കൗണ്‍സിലർ സി. സംഗീത, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ സിന്ധു, പട്ടാന്പി എഇഒ കെ.ടി. സുമതി, പ്രിൻസിപ്പൽ കെ. വിജയൻ, പ്രധാനാധ്യാപിക കെ. ഗീത, വി. അബ്ദുൾറസാഖ് പ്രസംഗിച്ചു. പട്ടാന്പി ഗവ. ഹയർസെക്കൻഡറി സ്കൂളിലും ഗവ. യുപി സ്കൂളിലുമായാണ് ശാസ്ത്രോത്സവം നടക്കുന്നത്. ഓരോ മത്സരാർഥികളുടെയടുത്തും മൂന്നുവീതം വിധികർത്താക്കൾ എത്തിയാണ് മാർക്കിടുന്നത്. മൊത്തം 331 വിധികർത്താക്കളാണ് മേളയിലുള്ളത്.