കർഷകമോർച്ചയും കർഷക കോൺഗ്രസും സമരം നടത്തി
1602032
Thursday, October 23, 2025 1:06 AM IST
പാലക്കാട്: നെല്ല്സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചും കേരള സർക്കാരിന്റെ കർഷകദ്രോഹങ്ങൾക്കെതിരെ യും കർഷകമോർച്ചയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കർഷകമോർച്ച ജില്ലാ അധ്യക്ഷൻ ആർ. രമേശ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സജീവൻ അമ്പാടത്ത്, ബിജെപി ഈസ്റ്റ് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവർ പ്രസംഗിച്ചു.
കർഷകമോർച്ച വെസ്റ്റ് ജില്ലാ അധ്യക്ഷൻ കെ.സദാനന്ദൻ, ജില്ലാ പ്രഭാരി കെ.വേണു, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. അംബുജാക്ഷൻ, എൻ. ഉണ്ണികുമാരൻ, സംയുക്തകർഷകവേദിയുടെ കൺവീനർമാരായ പാണ്ടിയോട് പ്രഭാകരൻ, അഡ്വ. ശിവശങ്കരൻ, സജീവ് കുത്തനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
പാലക്കാട്: നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ ടി.സി. ഗീവർഗീസ്, യു. ശാന്തകുമാർ, എം.സി. വർഗീസ്, ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഇക്ബാൽ, ജോർജ് കോര, വി.മോഹൻദാസ്, സ്വാമിനാഥൻ തരൂർ, ഫിറോഷ് ബാബു, എം. കൃഷ്ണൻ, സി. അരവിന്ദാക്ഷൻ മാസ്റ്റർ, നിയോജക മണ്ഡലം ഭാരവാഹികളായ കെ.മോഹൻദാസ്, കെ. ശിവദാസൻ, കെ. സന്തോഷ്, അശ്വജിത്ത് മണ്ണൂർ, അജയൻ, സുജിത്ത് എന്നിവർ നേതൃത്വം നൽകി.