യുവക്ഷേത്ര കോളജിൽ ക്വിസ് മത്സരം
1225413
Wednesday, September 28, 2022 12:32 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിൽ മുണ്ടൂർ, പുതുപ്പരിയാരം, കേരളശേ രി, മണ്ണൂർ വില്ലേജുകളിലെ സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി എഴക്കാട് വില്ലേജ് ഓഫീസിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇലക്ഷൻ കമ്മീഷനും അതിന്റെ പ്രവർത്തനങ്ങളും, ഇന്ത്യൻ ജനാധിപത്യം, ഇന്ത്യൻ രാഷ്ട്രീയം എന്നീ വിഷയത്തിൽ നടത്തിയ ക്വിസ് മത്സരം വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ 2 വില്ലേജ് ഓഫീസർ ഗിരിധരൻ, വില്ലേജ് അസിസ്റ്റന്റ് രവീന്ദ്രൻ, മുണ്ടൂർ 2 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിതേഷ്, കേരളശേരി വില്ലേജ് അസിസ്റ്റന്റ് വിനോദ്, പുതുപ്പരിയാരം 2 വില്ലേജ് അസിസ്റ്റന്റ് ഹരിദാസ്, മണ്ണൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷാജി, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.ചന്ദ്രശേഖർ ഇലക്ഷൻ ലിട്രസി ക്ലബ് കോ-ഒാർഡിനേറ്റർ ബി. പ്രവീണ് എന്നിവർ മത്സരത്തിനു നേതൃത്വം നല്കി. മത്സരത്തിൽ 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
മഹിള അസോസിയേഷൻ
ഭക്ഷ്യമേള സംഘടിപ്പിച്ചു
വടക്കഞ്ചേരി: രുചിക്കൂട്ടുകളുടെ കലവറയൊരുക്കി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭക്ഷ്യമേള. അസോസിയേഷന്റെ ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു കിഴക്കഞ്ചേരി ഒന്ന് വില്ലേ ജ് കമ്മിറ്റി നാടൻ രുചികളുടെ കലവറ തുറന്ന് ഭക്ഷ്യമേള ഒരുക്കിയത്. 15 തരം പായസം, ചക്ക കൊണ്ടുള്ള എട്ടുതരം വ്യത്യസ്ത വിഭവ ങ്ങൾ, മത്തങ്ങ ലഡു, കുന്പളങ്ങ ഹൽവ, എത്തപ്പഴം കൊണ്ടുള്ള നൂലപ്പം, പച്ചപപ്പായ കൊണ്ടുള്ള പായസം തുടങ്ങിയ നൂറോളം വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഇടം പിടിച്ചത്.
വിവിധ യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ ഉണ്ടാക്കികൊണ്ടു വന്ന വിഭവങ്ങളുമുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ നേതാക്കളായ സുബൈദ ഇസ്ഹാക്ക്, കെ.ബിനു മോൾ, കെ.ഓമന, അഡ്വ.വി.എ. ഷീജ, രമജയൻ, കെ.സുലോചന തുടങ്ങിയവർ ഭക്ഷ്യമേള സന്ദർശിച്ചു. വില്ലേജ് ഭാരവാഹികളായ ബീന വർഗീസ്, ലളിതചന്ദ്രൻ, പി.കോമളം എന്നിവർ നേതൃത്വം നല്കി.