ജെസിഐ എംഎ പ്ലൈ എൻജിഒ കുടുംബ സംഗമം
1225799
Thursday, September 29, 2022 12:27 AM IST
പാലക്കാട് : ജെസിഐ ഇന്ത്യ പാലക്കാട് ഘടകം എംഎ പ്ലൈ എൻജിഒ കുടുംബ സംഗമവും ജനറൽബോഡി യോഗവും ലീഡ് കോളജിൽ വച്ച് നടന്നു. മുൻ മേഖല ഓഫീസർ നിഖിൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
ഒന്പത് മാസം കൊണ്ട് അന്പത് പ്രോഗ്രാമുകൾ നടത്തിയും രണ്ടു ശൗചാലയം നിർമ്മിച്ചു നല്കിയും വിവിധ കാരുണ്യ പ്രവർത്തനങ്ങളിലുടെ ഈ സംഘടനക്ക് ജനശ്രദ്ധ നേടാനായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കാണിക്കുന്ന ഉത്സാഹ പൂർണമായ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും നിഖിൽ കൊടിയത്തൂർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ജെസിഐ എംഎ പ്ലൈ എൻജിഒ പ്രസിഡന്റ് ഹിതേഷ് ജെയിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിയ നിഖിൽ, പ്രോഗ്രാം ഡയറക്ടർ പ്രശാന്ത് കല്ലിങ്കൽ, ലീഡ് കോളജ് ജെസിഐ പ്രസിഡന്റ് റോഷൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഓണാഘോഷ മത്സരങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥി ഡോ. ഷെബീന ഷെയ്ക്ക് സമ്മാനദാനം നിർവഹിച്ചു.