വടകരപ്പതിയിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനം ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും
1226193
Friday, September 30, 2022 12:34 AM IST
കൊഴിഞ്ഞാന്പാറ : വടകരപ്പതി പഞ്ചായത്ത് സെറാബിൻ പാടശേഖരത്തിൽ ഇന്ന് കാലത്ത് പത്തരക്ക് ആരംഭിക്കുന്ന കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തന രീതികളും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷത വഹിക്കും. ഹോർട്ടികൾച്ചർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.എ. നിസാം ,കോഴിക്കോട് ഉത്തരമേഖല എക്സിക്യൂട്ടീവ് എൻജിനീയർ സി.കെ. മോഹനൻ, പി.സി. നീതു, മാധുരി പത്മനാഭൻ, മിനി മുരളി, സാം കെ.ജെയിംസ്, എം.കെ. സരസ്വതി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രാവിഷ്കൃഷ്കൃത പദ്ധതി എസ്എംഎഎം പ്രകാരമാണ് കാർഷിക ഡ്രോണുകൾ സബ്സിഡി നിരക്കിൽ കർഷകർ നല്കാൻ ഒരുക്കുന്നത്. കാർഷിക സാങ്കേതിക വിദ്യകളുടെ അതിനൂതന ശൃഖലയായിരിക്കുകയാണ് കാർഷിക ഡ്രോണുകൾ. കള നിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേയും ഇത്തരം ഡ്രോണുകൾ ഉപയോഗിച്ച് നടപ്പിലാക്കാൻ കഴിയുമെന്നതാണ് കൃഷി വകുപ്പ് അധികൃതരുടെ വിശദീകരണം.