പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ കേ​സി​ൽ ഒരാ​ൾ പി​ടി​യി​ൽ
Saturday, October 1, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​രി​ൽ നൂ​റ​ടി റോ​ഡി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ട​യ്ക്കുനേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ ദു​ടി​യ​ലൂ​രി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​രി​ൽ 22ന് ​വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​ട്രോ​ൾ ബോം​ബു​ക​ളും ക​ല്ലേ​റും ഉ​ണ്ടാ​യി. കോ​യ​ന്പ​ത്തൂ​ർ ര​ത്ന​പു​ര​യി​ലെ ബി​ജെ​പി എ​ക്സി​ക്യൂ​ട്ടീ​വാ​യ മോ​ഹ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പ് 100 അ​ടി റോ​ഡി​ലാ​ണ്. ഈ ​ക​ട​യി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബ് എ​റി​യുകയായിരുന്നു.
സം​ഭ​വ​ത്തി​ൽ ര​ത്ന​പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ ഓ​ട്ടോ​ ഡ്രൈ​വ​ർ ദു​ടി​യ​ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ (31) കഴിഞ്ഞ ദിവസം സ്പെ​ഷൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടാ​തെ, അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ എ​സ്ഡി​പി​ഐ പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്നും ഇ​യാ​ളോ​ടൊ​പ്പം പെ​ട്രോ​ൾ ബോം​ബ് എ​റി​യാ​ൻ എ​ത്തി​യ മ​റ്റൊ​രാ​ളെ തി​ര​യു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റിമാൻഡ് ചെയ്തു.