ഒക്ടോബർ രണ്ടിന് ഇറച്ചിക്കടകൾ അടയ്ക്കണമെന്നു നിർദേശം
1226512
Saturday, October 1, 2022 12:48 AM IST
കോയന്പത്തൂർ: ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് കോയന്പത്തൂരിൽ ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതു നിരോധിക്കുമെന്ന് കോർപറേഷൻ കമ്മീഷണർ പ്രതാപ് അറിയിച്ചു. അന്നേ ദിവസം ആട്, പശു, കോഴി എന്നിവയെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്പനയും തമിഴ്നാട് സർക്കാർ നിരോധിച്ചിട്ടുണ്ട്. അതിനാൽ കോയന്പത്തൂർ മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ മട്ടണ്‍, ബീഫ്, ചിക്കൻ, പോർക്ക് കടകൾ ഒക്ടോബർ രണ്ടിന് അടച്ചിടണം.
കോയന്പത്തൂർ കോർപറേഷന്റെ കീഴിലുള്ള ഉക്കടം, ശക്തി റോഡ്, ബോത്തനൂർ സർക്കാർ മനസ്, ദുടിയലൂർ കോർപറേഷൻ ഇറച്ചിക്കടകൾ എന്നിവ അന്നേ ദിവസം പ്രവർത്തിക്കില്ല. ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.