ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തുറ​ന്ന് പ​ണം ക​വ​ർ​ന്നു
Saturday, October 1, 2022 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മാ​ളി​ക്കു​ന്നി​ൽ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തിത്തുറ​ന്ന് ക​വ​ർ​ച്ച. ഞ​റ​ള​ത്ത് ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. സ​മീ​പ​വാ​സി​യും ക്ഷേ​ത്ര ജീ​വ​ന​കാ​ര​നു​മാ​യ രാ​ജ​ൻ പൊ​തു​വാ​ൾ പു​ല​ർ​ച്ചെ മൂ​ന്നുമ​ണി​ക്ക് ക്ഷേ​ത്രകു​ള​ത്തി​ൽ കു​ളി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള ബ​ൾ​ബ് തെ​ളി​യാ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
പി​ൻ​വ​ശ​ത്തെ വാ​തി​ലും തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​ജ​ൻ പൊ​തു​വാ​ൾ ക്ഷേ​ത്രം ക​ഴ​കം​കാ​ര​നാ​യ ഹ​രി​ദാ​സ​നെ​യും ക്ഷേ​ത്ര ക​മ്മി​റ്റി അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​നെ​യും വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. ചു​റ്റ​ന്പ​ല​ത്തി​ന​ക​ത്തെ​യും പു​റ​ത്തെ​യും ര​ണ്ടു വീ​തം ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്തു. കൗ​ണ്ട​റി​ലെ മേ​ശ​യു​ടെ ലോ​ക്ക​റും ത​ക​ർ​ത്തി​ട്ടു​ണ്ട്. പി​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പ​ണി​ശാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ളി ഉ​പ​യോ​ഗി​ച്ചാ​ണ് മേ​ശ​യും വാ​തി​ലും ത​ക​ർ​ത്ത​ത്. 2000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക്ഷേ​ത്രം ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ൽ നാ​ട്ടു​ക​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
അ​ധ്യാ​പ​ക നി​യ​മ​നം
പാലക്കാട്: ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷൽ എ​ഡ്യു​ക്കേ​റ്റ​റു​ടെ ഇ​ന്‍റ​ർ​വ്യൂ മൂ​ന്നി​ന് രാ​വി​ലെ 10ന് ​പ​റ​ളി ബി​ആ​ർസി​യി​ൽ (എ​ട​ത്ത​റ ജിയുപിഎ​സ്) ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ർസി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ർ​പ്പു​ക​ളും സ​ഹി​തം നേ​രി​ട്ടെ​ത്ത​ണമെ​ന്ന് ജി​ല്ലാ പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2505995.