ലിസ്യു മനശാസ്ത്ര കൗണ്‍സിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു
1227704
Thursday, October 6, 2022 12:29 AM IST
അഗളി : ചെറുപുഷ്പ സഭയുടെ സെന്റ് തോമസ് പ്രൊവിൻസിന്റെ സാമൂഹ്യമുഖമായ സമരിറ്റൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗൂളിക്കടവ് ബേസിൽ കോപ്ലക്സ് ആസ്ഥാനമാക്കി ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ വെൽനസ് (ലിസ്യു) മനഃശാസ്ത്ര കൗണ്‍സിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. അഗളി സിഎച്ച്സി സൂപ്രണ്ട് ഡോ.ജോജോ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു.
ചെറുപുഷ്പ സഭയുടെ സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയാറായ ഡോ. ജോബി ഇടമുറയിൽ സിഎസ്ടി അനുഗ്രഹ പ്രഭാഷണം നടത്തി.
അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സിഎംഒ ഡോക്ടർ വി. നാരായണൻ മുഖ്യ അതിഥി ആയിരുന്നു. നെല്ലിപ്പത്തി സെന്റ് ഗ്രിഗോറിയോസ് ആശ്രമം ഡയറക്ടർ ഫാ.എം.ഡി. യോഹന്നാൻ റന്പാൻ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ ജി. ഷാജു, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ബെന്നി, എന്നിവർ ആശംസകളറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുവരെ പൊതുജനങ്ങൾക്ക് ലിസ്യു മനഃശാസ്ത്ര കൗണ്‍സിലിംഗ് സെന്ററിന്റെ സേവനം ലഭ്യമാകുമെന്ന് ഡയറക്ടർ ഫാ. ബെന്നി അക്കൂട്ട് സിഎസ്ടി അറിയിച്ചു.