മാനേജ്മെന്റ് വിദ്യാർഥികൾക്കായി കോണ്‍ഫറൻസ്
1228104
Friday, October 7, 2022 1:06 AM IST
പാലക്കാട് : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ മാനേജ്മെന്റ് പാലക്കാട് ചാപ്റ്റർ നവംബർ 25, 26 തീയതികളിൽ മാനേജ്മെന്റ് വിദ്യാർഥികൾക്കായി ദേശീയതലത്തിൽ കോണ്‍ഫറൻസ് നടത്തും. ലീഡ് കോളജ് ഓഫ് മാനേജ്മെൻറിൽ നടന്ന ചടങ്ങിൽ എൻഐപിഎം എസ്ടിയുഎൻഎ 2022ന്റെ കോണ്‍ഫറൻസ് സെക്രട്ടറിയേറ്റ് ഓഫീസിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. വെബ് സൈറ്റ് ലോഞ്ചിംഗും അദ്ദേഹം നിർവഹിച്ചു. ലീഡ് കോളജ് മാനേജിംഗ് ഡയറക്ടറും എൻഐപിഎം പാലക്കാട് ചാപ്റ്റർ ചെയർമാനുമായ ഡോ. തോമസ് ജോർജ് അധ്യക്ഷത വഹിച്ചു.
മുൻ ഇന്ത്യൻ ടെലിഫോണ്‍ ഇന്‍ഡസ്ട്രി ലിമിറ്റഡിന്റെ മാനവിക ശേഷി മുൻ മേധാവി ജിമ്മി ജെ. നാലപ്പാട് മുഖ്യ അതിഥിയായി. എൻഐപിഎം പാലക്കാട് ചാപ്റ്റർ സെക്രട്ടറി മോഹൻദാസ് സ്വാഗതം പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആയിരത്തോളം മാനേജ്മെന്റ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും.