ലഹരി വിരുദ്ധ റാലി
1228109
Friday, October 7, 2022 1:06 AM IST
മലന്പുഴ : മലന്പുഴ ജനമൈത്രി പോലീസും ജിവിഎച്ച്എസ്എസ് മലന്പുഴ എസ്പിസി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാൽനട റാലി നടത്തി. മലന്പുഴ സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുരളി ഉദ്ഘാടനം ചെയ്തു. തുടർന്ന് എഎസ്ഐമാരായ ഉമ്മർ ഫാറൂഖ്, രമേഷ് എന്നിവരുടെ നേതൃത്വത്തിൽ മലന്പുഴ ഐടിഐ, മന്തക്കാട്, കടുക്കാംകുന്നം മേൽപ്പാലം വരെ എത്തി.
സ്കൂളിൽ എത്തി റാലി സമാപിച്ചു. എസ്പിസി അധ്യാപകൻ മുരുകൻ, ജനമൈത്രി ബീറ്റ് ഓഫീസർ അബൂതാഹിർ, എസ്സിപിഒ ശൈലജ, ജംബുനാഥൻ, മറ്റ് അധ്യാപകരും വിദ്യാർഥികളുമടക്കം 150 പേർ ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു.