കാരംസ് കളിക്കിടയിൽ തർക്കം; കത്തിക്കുത്തിൽ രണ്ടുപേർക്കു പരിക്ക്
1228114
Friday, October 7, 2022 1:07 AM IST
അഗളി : കുറവൻപാടി ക്ലബ്ബിൽ കാരംസ് കളിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. കുറവൻപാടി ഷോളയൂർ പഞ്ചായത്തിൽ കുടിലുമറ്റത്തിൽ രാജേഷ്(35), പേഴുംകാട്ടിൽ സുനിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്.
അഗളി പഞ്ചായത്തിൽ കുറവൻപാടി പ്രദേശവാസിയായ ജോർജ് (36) പൊന്മനശേരിയാണ് ഇരുവരെയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. രാജേഷിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിനു പരിക്കേറ്റത്. ബുധൻ വൈകുന്നേരം 6.30ഓടെയാണ് സംഭവം. ഇരുവരയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അഗളി പോലീസ് പറഞ്ഞു.